scroll to top ↑

ഇന്നലെയുടെ ചിന്തകൾ

September 19, 2024
title image അറിവിന്റെ നുറുങ്ങുകൾ

മകൻ: അച്ഛാ രാത്രി നഖം മുറിക്കരുതെന്നു പറയാൻ കാരണം എന്താണ്?

അച്ഛൻ: പണ്ട് വീടുകളിലെല്ലാം വിളക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. 'നഖം' മുറിച്ചിരുന്നത് കത്തി ഉപയോഗിച്ചായിരുന്നു. ഇരുട്ടത്ത് കത്തി ഉപയോഗിച്ച് നഖം മുറിക്കുമ്പോൾ കൈ മുറിയുവാനുള്ള സാധ്യത ഉണ്ട്.

മകൻ: അച്ഛാ വിളക്കു കത്തിക്കുമ്പോൾ കരിന്തിരി കത്തരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അച്ഛൻ: കരിന്തിരി കത്തുമ്പോൾ കാർബൺ മോണോക് സൈഡ് തുടങ്ങി പലവിധ വിഷവാതകങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് കരിന്തിരി കത്തിക്കരുതെന്ന് പറയുന്നത്.

മകൻ: അച്ഛാ മരിച്ചു കഴിഞ്ഞാൽ ശവശരീരത്തിനു ചുറ്റും അരിയും നെല്ലും ഇടുന്നതെന്തിനാണ്?

അച്ഛൻ: ഇത് ശവശരീരത്തിൽ ഉറുമ്പു വരാതിരിക്കാനാണ് . വരുന്ന ഉറുമ്പുകൾ ശവശരീരത്തിനടുത്തെത്താതെ അരിയും നെല്ലും കഴിച്ചവിടെ നിൽക്കും.

മകൻ: അച്ഛാ ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കരുതെന്ന് പറയാറുണ്ട്. എന്താണ് കാരണം?

അച്ഛൻ: ഭക്ഷണം കഴിക്കുമ്പോൾ ദഹനത്തിനു വേണ്ടി രക്തം കൂടുതൽ ഉദരം, കുടൽ എന്നീ ഭാഗങ്ങളിലേക്ക് ഒഴുകുന്നു. കുളിക്കുമ്പോൾ ശരീരത്തിന്റെ താപമനുസരിച്ച് രക്തചംക്രമണത്തിൽ മാറ്റം വരാം. അതുകൊണ്ട്‌ ഭക്ഷണത്തിനു ശേഷം കുളിച്ചാൽ അത് ദഹന പ്രകിയയെ ബാധിക്കാം.

മകൻ: അച്ഛാ രാത്രി അരയ്ക്കരുതെന്നു പറയാൻ കാരണമെന്താണ്?

അച്ഛൻ: പണ്ട് അരകല്ല് അടുക്കളക്ക് പുറത്താണ് ഇട്ടിരുന്നത്. രാത്രി അരയ്ക്കുമ്പോൾ കൈകളിൽ ചതവു പറ്റുവാനും പ്രാണികൾ അരക്കപ്പെടാനും സാധ്യതയുണ്ട്. വിഷമുള്ള ഇഴജന്തുക്കൾ ഉള്ള സ്ഥലങ്ങളിൽ അപകടം ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.

മകൻ: അച്ഛാ ഉറക്കത്തിൽ നിന്നെഴുന്നേറ്റാൽ കൈയിൽ നോക്കി പ്രാർത്ഥിച്ച് ഭൂമിദേവിയെ വന്ദിച്ചതിനു ശേഷമെ എഴുന്നേൽക്കാവൂ എന്നു പറയുന്നു. എന്താണിതിനു ശാസ്ത്രീയമായ കാരണം?

അച്ഛൻ: കിടക്കുന്നതിൽ നിന്ന് നമ്മൾ നേരെ എഴുന്നേൽക്കുമ്പോൾ മസ്തിഷക്കതിലേക്കുള്ള രക്ത ഓട്ടം വളരെ കുറയുവാനും വ്യക്തി വീഴുവാനും സാധ്യതയുണ്ട്. കുറച്ചു നേരം ഇരുന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്ത ഓട്ടം അത്രയും കുറയുകയില്ല.

മകൻ: അച്ഛാ എന്തിനാണ് രാവിലെ ആൽമരത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നത്?

അച്ഛൻ: രാത്രിയിൽ വളരെയധികം ഓക്സിജൻ പുറത്തു വിടുന്ന മരങ്ങളിലൊന്നാണ് ആൽമരം. ആൽമരത്തിനു ചുറ്റും രാവിലെ സമൃദ്ധിയായി ഓക്സിജൻ ഉണ്ടാകും. അതുകൊണ്ടാണ് രാവിലെ ആൽമരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണമെന്ന് പറയുന്നത്. വേഗത്തിൽ നടക്കുകയൊ, കൈവീശി നടക്കുകയൊ , കാറ്റടിക്കുകയൊ ചെയ്യുമ്പോൾ ആൽമരത്തിന്‌ അടിഭാഗത്തുള്ള ഓക്സിജന്റെ അളവ് കുറയും. പ്രദക്ഷിണം, കൈവീശാതെ സാവധാനത്തിൽ വേണം ചെയ്യാൻ.

മകൻ: അച്ഛാ ഗർഭിണികൾ മലർന്ന് കിടന്നുറങ്ങരുതെന്ന് പറയുന്നത് ശരിയാണൊ?

അച്ഛൻ: ഭ്രൂണം വലുതാകുമ്പോൾ മലർന്നു കിടന്നുറങ്ങുന്ന ഗർഭിണിയുടെ അടിവയറ്റിലെ രക്തക്കുഴലുകളെ അമർത്തുകയും അത് ഭ്രൂണത്തിലേക്കുള്ള രക്ത ഓട്ടം കുറക്കുകയും ചെയ്യും. അതുപോലെ കാലുകളിൽ നിന്ന് ഹൃദയത്തിലേക്കു പോകുന്ന രക്തക്കുഴലുകളെ അമർത്തുമ്പോൾ ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയുകയും ഇത് ഗർഭിണിയുടെ രക്ത സമ്മർദ്ദം കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഗർഭിണികൾ ഇടതുവശം ചെരിഞ്ഞു കിടക്കുന്നതാണ് നല്ലത്.

മകൻ: അച്ഛാ ഭക്ഷണം കഴിച്ചതിനു ശേഷം ഉടനെ ഉറങ്ങരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്?

അച്ഛൻ: ഭക്ഷണം കഴിച്ചതിനു ശേഷം ഉടനെ കിടക്കുമ്പോൾ ഭക്ഷണം തികട്ടി വരുവാനും നെഞ്ചെരിച്ചിൽ ഉണ്ടാകുവാനും സാധ്യതയുണ്ട്.

മകൻ: അച്ഛാ പുതുമഴ കൊള്ളരുതെന്നു പറയുന്നതെന്തു കൊണ്ടാണ്?

അച്ഛൻ: അന്തരീക്ഷത്തിൽ ഒരു പാട് പൊടിപടലങ്ങൾ ഉണ്ടാകും. ഇവയിൽ ബാക്ടീരിയയും വൈറസും ഉണ്ട്. പുതുമഴയിൽ ഇവയെല്ലാം വെള്ളത്തോടൊപ്പമെത്തും. അതുമൂലം പുതുമഴ നനയുമ്പോൾ അസുഖം ഉണ്ടാകുവാൻ സാധ്യതയുണ്ട് .

മകൻ: അച്ഛാ ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുതെന്ന് പറയുവാൻ കാരണം എന്താണ്?

അച്ഛൻ: ഗ്രഹണ സമയത്ത് സൂര്യനെ നോക്കുമ്പോൾ അൾട്രാ വയലറ്റ് രശ്മികൾ കണ്ണിന് ഹാനികരമാവുകയും കാഴ്ചശക്തിയെ നശിപ്പിക്കുകയും ചെയ്യുന്നു.

*കടപ്പാട് - Dr. Gokuldas (Amrita Institute)

Aneesh baby (m)
Age: 31yrs, Height: 178cm
Loc: IN , KL , Wayanad
Denomination: Others
Work: Self employed
Education: Highschool
Phlagon Gnanaseelan (m)
Age: 26yrs, Height: 173cm
Loc: IN , KL , Thiruvananthapuram
Denomination: Pentecost
Work: CHURCH Ministry
Education: Master
Danny chacko (m)
Age: 37yrs, Height: 164cm
Loc: IN , GJ
Denomination: Pentecost
Work: Education institutions
Education: Bachelor
Reeba (f)
Age: 29yrs, Height: 155cm
Loc: IN , KL , Ernakulam
Denomination: Pentecost
Work: Registerd nurse
Education: Bachelor
George Thomas (m)
Age: 63yrs, Height: 172cm
Loc: IN , KL , Wayanad
Denomination: Bornagain
Work: Farmist
Education: Iti
Sebastian Varghese (m)
Age: 47yrs, Height: 168cm
Loc: IN , KL , Kottayam
Denomination: Catholic
Work: CHEF
Education: Master
Deepu John (m)
Age: 32yrs, Height: 165cm
Loc: IN , KL , Thiruvananthapuram
Denomination: Catholic
Work: Software Engineer
Education: Master
Eldho (m)
Age: 27yrs, Height: 182cm
Loc: IN , KL , Ernakulam
Denomination: Bornagain
Work: Software Engineering
Education: Bachelor