scroll to top ↑

എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്‍ച്ച)

March 30, 2025
title image ലേഖനങ്ങൾ

ആദ്യഭാഗം വായിക്കുക: എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?

മനുഷ്യൻ എന്ന ബുദ്ധിജീവിയിൽ പാപത്തോട് ചേര്ന്ന്   ജീവിക്കുന്ന ഒരു വ്യവസ്ഥയാണ് നിലവിൽ സ്ത്രീയിലൂടെ ലഭിക്കുന്ന ജനനത്തിലൂടെ കാണാൻ കഴിയുന്നത്. എന്നാൽ അപ്രകാരമുള്ള ഒരു ജനനത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ദൈവത്തിൽ നിന്നുള്ള ഒരു വീണ്ടുംജനനം മനുഷ്യർക്ക് വിശ്വാസത്തിലൂടെ ദൈവം ഒരുക്കുമ്പോൾ വിശ്വാസം എന്ന ദൈവ വ്യവസ്ഥിതി അവിടെ പുതിയതായി  സ്ഥാപിക്കപ്പെടുന്നതായി നമുക്ക് കാണാൻ കഴിയും. മനുഷ്യൻ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്നത് ജഡീക പ്രലോഭനങ്ങൾ ഉളവാകുന്ന വ്യവസ്ഥയുടെ കീഴിലാണ്. ഇതിനെ പാപവ്യവസ്ഥ എന്ന് പറയുവാൻ കഴിയും. ശിശുവിന്‍റെ വളർച്ചയുടെ  ഘട്ടങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് വളരെ വ്യക്തമായി ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവാൻ കഴിയും. ഈ വ്യവസ്ഥയുടെ അവസ്ഥകളാണ് നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവുള്ള മനുഷ്യനിൽ സംഭവിക്കുന്നത്. നന്മതിന്മകൾ എന്താണെന്ന് വ്യക്തമായ തിരിച്ചറിവ് ഉണ്ടെങ്കിൽ പോലും മനുഷ്യവർഗ്ഗം പാപം എന്ന യജമാനന്‍റെ പ്രവർത്തികൾക്ക് കീഴിലേക്ക് നടത്തപ്പെടുന്നതായി കാണുവാൻ കഴിയും. 

യോഹന്നാന്‍ 8:34 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു.

ഇപ്രകാരമുള്ള വ്യവസ്ഥയുടെ കീഴിൽ നിന്ന് ക്രിസ്തുയേശുവിന്‍റെ ശരീര യാഗത്തിൽ വിശ്വസിക്കുന്നവരെ വീണ്ടെടുത്ത് വിശ്വാസം എന്ന ദൈവ വ്യവസ്ഥയുടെ കീഴിൽ നിർത്തിക്കൊണ്ട് അവർക്ക് പരിശുദ്ധാത്മാവിനെ നൽകുന്നു. പരിശുദ്ധാത്മാവ് വരുന്നതിന്‍റെ  ഫലമായി മനുഷ്യൻ താൻ സ്വീകരിച്ച വിശ്വാസത്തിന്‍റെ ഫലം പുറപ്പെടുവിക്കുവാൻ വിശ്വാസി നിയോഗിക്കപ്പെടുന്നു.

ഗലാത്യര്‍ 5:22 ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

 അങ്ങനെ മനുഷ്യൻ പാപം കൂടാതെ സൽഗുണത്തിന്‍റെ താൽപര്യങ്ങളും വിശ്വാസത്തിന്‍റെ പ്രവർത്തികളും ചെയ്യുന്ന പുതുമനുഷ്യനായി മാറ്റപ്പെടുന്നു. ഇപ്രകാരമുള്ള ഒരു പുതുമനുഷ്യത്വം മനുഷ്യനിൽ സൃഷ്ടിക്കുക വഴിയായി പൂർണ്ണനായി ജീവിക്കുക എന്നുള്ള ലക്ഷ്യം മുൻകണ്ടു കൊണ്ടാണ് ദൈവം മനുഷ്യനെ പാപത്തിലടച്ച് ഏദെൻതോട്ടത്തിൽ നിന്ന് പുറത്താക്കിക്കളഞ്ഞത്.

ഉല്പ്പാത്തി 3:22  യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; 

       എന്നാൽ ക്രിസ്തുയേശുവിൽ പാപം പരിഹരിക്കപ്പെടുന്ന മനുഷ്യർക്ക് ക്രിസ്തുവിനോടൊപ്പം പറുദീസയിലേക്കുള്ള ഒരു പ്രവേശനം യേശുക്രിസ്തു ഒരുക്കുന്നുണ്ട്. ഇപ്രകാരം വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന സകല മനുഷ്യരും ദൈവത്തിന്‍റെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന ഒരു നാൾ സമാഗതമാകുന്ന ആ സന്ദർഭത്തിനായി കാത്തിരിക്കുക എന്നുള്ളതാണ് വീണ്ടെടുക്കപ്പെട്ട മനുഷ്യരിൽ ദൈവം  ലക്ഷ്യം വെക്കുന്നത്.

റോമര്‍ 5:1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.2 നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.

     മറ്റു മതഗ്രന്ഥങ്ങൾ ഒന്നും തന്നെയും പാപത്തെക്കുറിച്ചോ അതിന്‍റെ ഉത്ഭവത്തെക്കുറിച്ചോ അതിന്‍റെ പൂർണമായ പരിഹാരത്തെക്കുറിച്ചോ മനുഷ്യന് ലഭിക്കുന്ന നിത്യത എപ്രകാരമാണെന്നോ വിവരിക്കുന്നില്ല. എന്നാൽ സത്യവേദപുസ്തകം ഉല്പ്പ ത്തിയിൽ പാഴും ശൂന്യവുമായി  ആരംഭിച്ച ഭൂമിയിൽ  സകല ചരാചരങ്ങളും ഉള്ള പവിത്രമായ ദൈവരാജ്യത്തിന്‍റെ സംസ്ഥാപനം അതിന്‍റെ അവസാനത്തേതില്‍ നമുക്ക് കാണിച്ചുതരുന്നു. 

സഭാപ്രസംഗി 7:8  ഒരു കാര്യത്തിന്‍റെ ആരംഭത്തെക്കാൾ അതിന്‍റെ അവസാനം നല്ലതു; 

ആ രാജ്യത്തിലേക്ക് ഭൂമിയില്നിന്നുതന്നെ വിശ്വാസത്താല്‍ പ്രവേശിക്കുന്ന മനുഷ്യൻ തന്‍റെ വിശ്വാസത്തിൽ സ്ഥിരതയോടെ നിലനിന്നുകൊണ്ട് കർത്താവായ യേശുവേ വരണമേ എന്ന് പറഞ്ഞ് അവിടുത്തോടൊപ്പം എടുക്കപ്പെടുവാൻ കാത്തിരിക്കുന്ന മനുഷ്യരാണ്.

വെളിപ്പാട് 22:20  ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,

വിശ്വാസം മുഖേനയാണ് മനുഷ്യർ ദൈവ സന്നിധിയിൽ നീതീകരിക്കപ്പെടുന്നത്. ഈ സന്ദേശം വായിക്കുന്ന നിങ്ങളും വിശ്വാസം മൂലം പൂർണമായി നീതീകരിക്കപ്പെട്ടു ദൈവമക്കൾ ആകുവാൻ ആഗ്രഹിക്കുന്നുണ്ടോ? ലോകരക്ഷകനായ യേശുക്രിസ്തുവിനെ ഹൃദയത്തിലേക്ക് സ്വീകരിക്കുമോ? 

യോഹന്നാന്‍ 4:42 ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

ശമര്യയിലെ ആളുകൾ പറഞ്ഞതുപോലെ എങ്കിൽ, കർത്താവിനെ (യേശുക്രിസ്തു) അതായത് മനുഷ്യവർഗ്ഗത്തിന്‍റെ പാപങ്ങൾക്ക് വേണ്ടി അധർമ്മികളോടൊപ്പം ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിൽ വിശ്വസിച്ചു കൊണ്ട് അവിടുത്തെ രാജ്യത്തിലേക്കുള്ള പ്രവേശനത്തിനായി നിങ്ങളുടെ പഴയ വ്യക്തിത്വത്തെ ഉരിഞ്ഞുകളഞ്ഞു മറ്റൊന്നിനാല്‍ പുതുക്കുമോ? ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ പ്രാപിച്ചു അതിന്‍റെ ഉടമയായി ജീവിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ. ക്രിസ്തുയേശുവിൽ എന്‍റെ സ്നേഹം നിറഞ്ഞ വന്ദനങ്ങൾ! നന്ദി, നമസ്കാരം.

Aneesh baby (m)
Age: 31yrs, Height: 178cm
Loc: IN , KL , Wayanad
Denomination: Others
Work: Self employed
Education: Highschool
Phlagon Gnanaseelan (m)
Age: 26yrs, Height: 173cm
Loc: IN , KL , Thiruvananthapuram
Denomination: Pentecost
Work: CHURCH Ministry
Education: Master
Danny chacko (m)
Age: 37yrs, Height: 164cm
Loc: IN , GJ
Denomination: Pentecost
Work: Education institutions
Education: Bachelor
Reeba (f)
Age: 29yrs, Height: 155cm
Loc: IN , KL , Ernakulam
Denomination: Pentecost
Work: Registerd nurse
Education: Bachelor
George Thomas (m)
Age: 63yrs, Height: 172cm
Loc: IN , KL , Wayanad
Denomination: Bornagain
Work: Farmist
Education: Iti
Sebastian Varghese (m)
Age: 47yrs, Height: 168cm
Loc: IN , KL , Kottayam
Denomination: Catholic
Work: CHEF
Education: Master
Deepu John (m)
Age: 32yrs, Height: 165cm
Loc: IN , KL , Thiruvananthapuram
Denomination: Catholic
Work: Software Engineer
Education: Master
Eldho (m)
Age: 27yrs, Height: 182cm
Loc: IN , KL , Ernakulam
Denomination: Bornagain
Work: Software Engineering
Education: Bachelor