മാതാപിതാക്കളും മക്കളും!

സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അച്ഛനും അമ്മയും മക്കളും സന്തോഷത്തോടെ കൂടിച്ചേരുന്ന ഇടമാണ് കുടുംബം. മുൻകാലങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. അവിടെ അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, അച്ഛന്റെ സഹോദരങ്ങൾ, അവരുടെ മക്കൾ എന്നിവർ കൂടിച്ചേരുന്ന വലിയ ഒരു വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇക്കാലങ്ങളിൽ അണു കുടുംബ വ്യവസ്ഥയാണ് കണ്ടുവരുന്നത്. അതിൽ അച്ഛൻ, അമ്മ, മക്കൾ എന്നിവരെ മാത്രമേ കാണാൻ കഴിയൂ. കുട്ടികൾ ആവശ്യമില്ല എന്ന താല്പര്യത്തോടുകൂടി ജീവിക്കുന്ന ദമ്പതികൾ മാത്രമുള്ള വീടുകളും നമുക്ക് കാണാൻ കഴിയും.
ഒരു കെട്ടിടത്തിൽ ഒരു കുടുംബം ജീവിക്കുമ്പോഴാണ് ആ കെട്ടിടം വീട് അല്ലെങ്കിൽ ഭവനം എന്ന പേരിൽ അറിയപ്പെടുവാൻ ഇടയാകുന്നത്. നമ്മുടെ കേരളത്തിൽ തന്നെ ചില ദേശങ്ങളിൽ കുടുംബങ്ങൾക്ക് വീട്ടുപേരുകൾ ഉള്ളതായി കാണാൻ കഴിയും. എന്നാൽ ചിലയിടങ്ങളിൽ ആകട്ടെ അപ്രകാരമുള്ള വീട്ടുപേരുകൾ കാണാൻ കഴിയില്ല.ഇപ്രകാരമുള്ള കുടുംബങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കളും മക്കളും സന്തോഷകരമായി ജീവിക്കുന്നതിനുള്ള ചില അറിവിന്റെ നുറുങ്ങുകളാണ് ഇവിടെ ചേർക്കുന്നത്.
- രാവിലെ ഉണർന്നതിനുശേഷവും വൈകുന്നേരം ഉറങ്ങാൻ പോകുന്നതിനു മുൻപായും എല്ലാവരും കൂടി ചേർന്നുള്ള ഒരു പ്രാർത്ഥനാ ശീലം ഉണ്ടാക്കിയെടുക്കുക.
- അച്ഛൻ കുടുംബത്തിന്റെ തലയാണെന്ന് അമ്മ മക്കളോട് പറഞ്ഞു കൊടുക്കുക.
- അമ്മയാണ് കുടുംബത്തിന്റെ വിളക്കെന്ന് അച്ഛൻ മക്കളെ പഠിപ്പിക്കുക.
- മക്കളുടെ മുൻപിൽ വെച്ച് മാതാപിതാക്കൾ പരസ്പരം കുറവുകൾ പറഞ്ഞ് വഴക്ക് കൂടരുത്.
- മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാതാപിതാക്കൾ അവരെ സഹായിക്കണം.
- ദാമ്പത്യത്തിലെ സ്നേഹപ്രകടനങ്ങൾ മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മുൻപിൽ ചെയ്യരുത്.
- ബാല്യകാലം പിന്നിടുമ്പോൾ കുട്ടികളെ മാതാപിതാക്കൾ ഒറ്റയ്ക്ക് കിടക്കുവാൻ ശീലിപ്പിക്കുക.
- സഹപാഠികളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പഠിപ്പിക്കുക.
- രോഗി പരിപാലന ശീലം ബാല്യം മുതൽ വളർത്തിയെടുക്കുക.
- വളർത്തുമൃഗങ്ങളെയും വളർത്തു പക്ഷികളെയും പരിപാലിക്കുവാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.
- പരിസ്ഥിതി, വായു, വെള്ളം എന്നിവ ശുദ്ധമായി സൂക്ഷിക്കുവാൻ പഠിപ്പിക്കുക.
- ജനകീയ വാഹനങ്ങളിൽ അച്ചടക്കത്തോടെ യാത്ര ചെയ്യുവാനുള്ള ശീലം വളർത്തിയെടുക്കുക.
- മക്കളുടെ മുൻപിൽ വച്ച് അയൽവക്കങ്ങളിൽ ഉള്ളവരോട് വഴക്ക് കൂടരുത്.
- ഓരോ ദിവസങ്ങളിലും ഉള്ള പഠനകാര്യങ്ങൾ അന്നുതന്നെ ചെയ്യുവാൻ ശീലിപ്പിക്കുക.
- വിദ്യാഭ്യാസം എന്നുള്ളത് തൊഴിൽ സമ്പാദിക്കുന്നതിനുള്ള ഒരു മാർഗ്ഗം അല്ലെന്നും മറിച്ച്, അത് ജീവിതത്തിൽ എന്നേക്കും സൂക്ഷിച്ചുവെക്കുവാൻ, പ്രാവർത്തികമാക്കുവാൻ പറ്റുന്ന ഒന്നാണെന്നും പഠിപ്പിക്കുക.
- ഭക്ഷണം പാഴാക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുക എന്ന ശീലം വളർത്തിയെടുക്കുക.
- ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പഠിപ്പിക്കുക.
- കൗമാര കാലങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ബോധം വരുത്തുക.
- മനുഷ്യശരീരം പുറപ്പെടുവിക്കുന്ന തെറ്റായ പ്രവണതകളെ ഈശ്വര വിശ്വാസം കൊണ്ട് നിയന്ത്രിക്കുവാൻ പഠിപ്പിക്കുക.
- പൊതുവേ നല്ല കുട്ടികളായി അറിയപ്പെടുവാൻ മക്കൾക്ക് പ്രോത്സാഹനം നൽകുക.
പരസ്യം

പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024