കാനഡയിലെ പുതിയ കുടിയേറ്റ നയങ്ങൾ: ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു
അന്തർദേശീയം
കാനഡയിൽ നടപ്പാക്കിയ പുതിയ കുടിയേറ്റ നയങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ ആഘാതമായിരിക്കുന്നു. വർഷങ്ങളോളം അദ്ധ്വാനിച്ച് പഠിച്ച്, ജോലി ചെയ്ത്, നികുതികൾ അടച്ച്, കോംപ്രഹൻസീവ് റാങ്കിങ് സിസ്റ്റത്തിൽ ആവശ്യമായ പോയിന്റുകൾ നേടി കാനഡയിൽ എത്തിയ ഇന്ത്യക്കാരായ വിദ്യാർഥികൾ ഇപ്പോൾ ഗുരുതര പ്രതിസന്ധി നേരിടുന്നു.
ഈ നയപരിഷ്കാരം പെർമനന്റ് വിസ നോമിനേഷനുകൾ, ജോലി സാധ്യതകൾ, സ്ഥിര താമസം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതായാണ് അറിയുന്നത്.
നയമാറ്റത്തെത്തുടർന്ന് 70,000-ത്തിലധികം വിദേശ വിദ്യാർഥികൾ കാനഡയിൽനിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നു. പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമാണ സഭയ്ക്കു മുന്നിൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലും സമാനമായ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്.
കാനഡയിലെ ജനസംഖ്യ വർധനയാണ് പുതിയ നയമാറ്റത്തിന് കാരണം എന്ന് സർക്കാർ വിശദീകരിക്കുന്നു. 2023-ൽ കാനഡയിലെ വിദ്യാർഥികളിൽ 37 ശതമാനവും വിദേശ വിദ്യാർഥികളായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് ഈ നീക്കമെന്ന്, കൂടാതെ ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമാണെന്നും, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചിട്ടുണ്ട്. 2022-ൽ 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ് കാനഡയിലെത്തിയത്, അവരിൽ 41 ശതമാനവും ഇന്ത്യക്കാരാണ്.
പരസ്യം
പുതിയ വാർത്തകൾ
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ?
March 30, 2025
എന്താണ് സത്യവേദപുസ്തകം അല്ലെങ്കിൽ ബൈബിൾ? (തുടര്...
February 01, 2025
ഷിബു മൂപ്പൻ (ഷിബു തോമസ്, 49) മഹത്വത്തിൽ പ്രവേശി...
February 22, 2025
ഭീകര ആക്രമണത്തിൽ ചർച്ചിനുള്ളിൽ 70 ക്രിസ്ത്യാനിക...
January 12, 2025
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
December 21, 2024
ബൈബിളുകളുടെ വിൽപ്പന അമേരിക്കയിൽ വർദ്ധിക്കുന്നു
October 17, 2024
മോഹിക്കാതിരിക്കുന്നത് സാധ്യമോ?
October 02, 2024















